തലയോലപ്പറമ്പ് :നല്ല ആരോഗ്യം ഓരോ മനുഷ്യന്റെയും അവകാശമായി കാണാനും, സാമൂഹിക ആരോഗ്യത്തിനായി കൈകോർക്കാനും ലക്ഷ്യമിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ 26 മുതൽ 28വരെ വൈകിട്ട് 6മുതൽ 8വരെ സമഗ്ര ആരോഗ്യ സംരക്ഷണ ത്രിദിന സെമിനാർ നടത്തും.യുവാക്കളുടെ കുഴഞ്ഞു വീണു മരണം,അർബുദ, കിഡ്നി,കരൾ,നാഡി രോഗങ്ങളുടെ വർധന എന്നിവ പുതു തലമുറയുടെ ആരോഗ്യം ഹാനികരമാക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.പി. യു. തോമസ് നേതൃത്വം നൽകുന്ന കോട്ടയം നവജീവൻ ട്രസ്റ്റും തലയോലപ്പറമ്പ് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായ ഡോ. വിനീത ജോസ്, ഡോ. സിറിൽ ജേക്കബ്, ഡോ. സെബാസ്റ്റ്യൻ മലയിൽ എന്നിവർ നയിക്കും. പി യു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്യും.15 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ജാതി മത ഭേദമന്യേ ക്ലാസ്സിൽ പങ്കെടുക്കാം.കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, സഹവികാരി ഫാ. ആൽജോ കളപ്പുരക്കൽ,കേന്ദ്ര സമിതി വൈസ് ചെയർ മാൻ ഇമ്മാനുവേൽ അരയത്തേൽ,ജോയ് ജോൺ നടുവിലെകുറിച്ചി, തോമസ് മാത്യു പാലച്ചുവട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Related Posts
ശിവപ്രിയ സുരേഷിനെ ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മ ആദരിച്ചു.
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മയുടെ വേദികളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ടൈറ്റിൽ വിന്നർശിവപ്രിയ സുരേഷിനെ തുമാമയിലെ ഭാരത് ടേസ്റ്റ്…
കണ്ണൂർ തളിപ്പറമ്പിൽ കിണറ്റിൽ വീണ് രണ്ടുമാസം പ്രായമായ കുഞ്ഞുമരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ
തളിപ്പറമ്പ്. കുറുമാത്തൂർ പൊക്കുണ്ടിന് സമീപം കിണറ്റിൽ വീണു രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു പോലീസ്. തിങ്കളാഴ്ച രാവിലെ വീടിൻറെ കുളിമുറിയോട് ചേർന്നുള്ള…
മുഖം നോക്കാതെ നടപടിയെടുക്കും;രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ലഭിച്ച പരാതികൾ ഗുരുതരമാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നടപടിയെടുക്കുന്നതിന് താൻ മുൻ…
