കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത ( 46 ) ആണ് മരിച്ചത്. പ്രതിയായ മധുസൂദനൻ പിള്ളയെ ( 54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 11 മണിക്കായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *