തലയോലപ്പറമ്പ് ; തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച രാവിലെ തന്ത്രി മനയത്താറ്റ് മനക്കല് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മനയത്താറ്റ് ഹരികൃഷ്ണന് നമ്പൂതിരി കൊടിയേറ്റി. ശ്രീകോവില്‍ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്രിയും പൂജാരികളും ചേര്‍ന്ന് കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചപ്പോള്‍ നിറഞ്ഞകൂടിയ ഭക്തര്‍ വായ്കുരവ ഇട്ട് ഭക്തിപകര്ന്നു. മേല്‍ശാന്തി എം. എസ്. സുനില്‍ സഹകാര്‍മികനായിരുന്നു. വാദ്യമേളങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നിറദീപങ്ങളും അകമ്പടിയായിരുന്നു. രാവിലെ തിരുപുരം മഹാഗണപതിക്ക് 108 നാളികേരം ഉടച്ചാണ് ചടങ്ങ് തുടങ്ങിയത്. 8 ദിവസം നീളുന്ന ഉത്സവാഘോഷത്തില്‍ 15 ഗജരാജാക്കന്മാര് അണിനിരക്കുന്ന തിരുപുരം പകല്‍പൂരം 25 ന് ക്ഷേത്രത്തിന്റെ തെക്കെ മൈതാനത്ത് അരങ്ങേറും. പാണ്ടിമേളവും കുടമാറ്റവും പൂരത്തിന് മികവേകും. വിവിധ ദിവസങ്ങളില്‍ പുഷ്പാഭിഷേകം, സംഗീതസന്ധ്യ, കൊടിക്കീഴില്‍ വിളക്ക്, ഉത്സവബലി, പ്രസാദഊട്ട്, കാഴ്ചശ്രീബലി, മേജര്‍
വാദ്യഘോഷങ്ങളുടെ മേളപെരുക്കത്തോടെ തിരുപുരം ഉത്സവം കൊടിയേറി
