ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഗോഡൗണില്‍ വൻ തീപിടിത്തം. അപകടത്തി. മൂന്നു പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ബസര്ഘട്ടിലുള്ള നാലു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്.
കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കടേശ്വര്‍ റാവു പറഞ്ഞു.