സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ടും ജാമിയ മർക്കസ് സീനിയർ മുദരിസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കെ കെ മുഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (80)അന്തരിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, കേരള മുസ്ലിം ജമാഅത്ത്, മർക്ക സുസഹാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയവയുടെ വൈസ് പ്രസിഡണ്ട് പദവി വൈകിയായിരുന്നു അദ്ദേഹം. കട്ടിപ്പാറ അൽ ഇഹസാൻ സ്ഥാപനങ്ങളുടെ പ്രസിഡൻറ് ആണ്. സമസ്ത കേരള സുന്നി യുവജനസഘം വൈസ് പ്രസിഡണ്ടായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
