കണ്ണൂർ കേളകം ഇരുട്ടുമുക്കിൽ പവ്വത്തിൽ റോയി (45)ഭാര്യ സഹോദരൻ അറയ്ക്കൽ ജയ്സന്റെ വെട്ടേറ്റു മരിച്ചു. സ്വത്ത് തർക്കമാണ് ജയ്സൺ റോയിയെ വെട്ടാൻ കാരണം. റോയിയുടെ കൂടെയാണ് ജയ്സന്റെ അമ്മ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് റോയിയുടെ വീട്ടിലെത്തിയ ജയ്സൺ ബഹളമുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഈ സമയം വീട്ടിൽ ഇല്ലാതിരുന്ന റോയ് വീട്ടിലെത്തിയപ്പോൾ വിവരമറിഞ്ഞ് ജയ്സനോട് ചോദിക്കാൻ ചെല്ലുകയും അവിടെ വച്ച് ഇവർ തമ്മിൽ ബഹളം ഉണ്ടാവുകയും ജയ്സൺ റോയിയെ വെട്ടുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ റോയ്ഇന്ന് രാവിലെ മരിച്ചു.
