കേരളാ കോൺഗ്രസ് ജനസമ്പർക്ക യാത്ര നവംബർ 3ന് കടുത്തുരുത്തിയിൽ

കടുത്തുരുത്തി : കേരളാ കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനസമ്പർക്ക യാത്ര നവംബർ 3ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡൻ്റ് മാഞ്ഞൂർ മോഹൻകുമാർ അറിയിച്ചു.കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ വഴി പോലീസ് സ്റ്റേഷൻ റോഡിലൂടെ തളിയിൽ ക്ഷേത്രം സിവിൽ സ്റ്റേഷൻ റോഡ് വഴി സെൻട്രൽ ജംഗ്ഷനിലൂടെ കടുത്തുരുത്തി ടൗൺ ചുറ്റി ഓപ്പൺ സ്റ്റേജിൽ സമാപിക്കുന്നതാണ്. കേരളാ കോൺഗ്രസ് ഭവന സന്ദർശനത്തിൻ്റെയും പാർട്ടി ഫണ്ട് ശേഖരണവും, ജന സമ്പർക്ക പരിപാടിയും ഉൾപ്പെടുത്തി നടത്തുന്ന കടുത്തുരുത്തി നിയോജകമണ്ഡലം ക്യാമ്പയിനും തുടർന്ന് നടക്കുന്ന പൊതു സമ്മേളനവും കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി, സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ അഗസ്തി എന്നിവർ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ അഭിവാദ്യ പ്രസംഗം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *