പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: പ്രേംനസീർ സുഹൃത്‌ സമിതിയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് മാധ്യമ പുരസ്കാരങ്ങൾ ജസ്റ്റിസ് ബി കമാൽ പാഷ വിതരണം ചെയ്തു .കലാപ്രേമി ബഷീർ ബാബു അധ്യക്ഷനായി. ഗായകൻ ജി വേണുഗോപാൽ, നടൻ പ്രവീൺകുമാർ , ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ അരീക്കൽ ആയുർവേദ ആശുപത്രി എംഡി ഡോ: സ്മിത് കുമാർ , പ്രൊഫസർ അലിയാർ വാർത്ത അവതാരക ഹേമലത പ്രേംനസീർ സുഹൃത് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു വിവിധ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കലും നടന്നു ഗായകൻ ഷംനാദ് ഭാരതിന്റെ സംഗീത നിശയും നടന്നു. ചിത്രം .: പ്രേംനസീർ മാധ്യമ പുരസ്കാരം ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് കേരള സംസ്ഥാന സെക്രട്ടറിയുo,ചന്ദ്രിക ലേഖകനുമായ എ. അബൂബക്കർ ജസ്റ്റിസ് ബി കമാൽ പാഷയിൽ നിന്നും സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *