മാഞ്ഞൂർ ഗവ എൽ.പി സ്കൂളിൽ സീലിംഗ് തകർന്ന് നാശനഷ്ടം; അഡ്വ. മോൻസ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി

Education

കടുത്തുരുത്തി: മാഞ്ഞൂർ ഗവ എൽ.പി സ്കൂളിൽ കഴിഞ്ഞ ദിവസം സീലിംഗ് തകർന്നു ഉണ്ടായ നാശനഷ്ടം പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. എം.എൽ.എ എന്ന നിലയിൽ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മോൻസ് ജോസഫ് ഉറപ്പ് നൽകുകയും ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോമളവല്ലി രവീന്ദ്രൻ, സുനു ജോർജ്, ഒ. എം. ചാക്കോ, ജയിനി തോമസ്, മാഞ്ഞൂർ മോഹൻകുമാർ, സി. എം. ജോർജ്, ഹെഡ്മിസ്ട്രെസ് ജൂബി ജേക്കബ്, പി ടി എ പ്രസിഡന്റ്‌ ദിനീഷ് കെ പുരുഷോത്തമൻ, അമ്പിളി, ജഗദമ്മ ശശിധരൻ,ഷൈനി പി ചാക്കോ തുടങ്ങിയവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *