ദമാസ്കസ്: സിറിയയില്‍ രണ്ടിടത്ത് വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക. ഇറാന്റെ പിന്തുണയുള്ള സംഘങ്ങളുടെ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമല്ല ആക്രമണമെന്നും അമേരിക്ക വ്യക്തമാക്കി.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ താവളങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. സ്വയംപ്രതിരോധത്തില്‍ ഊന്നിയതാണ് ആക്രമണമെന്നാണ് വിശദീകരണം. ഇത് ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതല്ല എന്ന് അമേരിക്ക പറയുന്നു. ഒക്ടോബര്‍ 17 മുതല്‍ പശ്ചിമേഷ്യയില്‍ അരേിക്കന്‍ സൈന്യത്തിന് നേരെ ഒട്ടേറെ ആക്രമണങ്ങള്‍ ഉണ്ടായി. പശ്ചിമേഷ്യയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഡ്രോണ്‍- റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായതായും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.