ഇസ്‍ലാമാബാദ്: പാക്കിസ്ഥാനില്‍ പാർട്ടി യോഗത്തിനിടെ വൻ സ്ഫോടനം. 40 പേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജംഇയ്യത്ത് ഉലമ ഇ-ഇസ്‍ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ പ്രാദേശിക നേതാക്കളിൽ ഒരാളുമുണ്ടെന്നാണ് വിവരം.
ബജൗറിയിലെ ഖാറിൽ നടന്ന യോഗത്തിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഈ സമയം 400 ഓളം പേർ സ്ഥലത്തുണ്ടായിരുന്നെന്നാണു വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.