അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം; ജനകീയ പ്രതികരണവേദി

Kerala

കടുത്തുരുത്തി: അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കണമെന്ന് ജനകീയ പ്രതികരണവേദി ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാൻ ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരു സ്ഥിരം നിരീക്ഷണ സംവിധാനം ഉണ്ടാകണം. അവർ ഹാജരാക്കുന്ന രേഖകൾ അവിടുത്തെ പോലീസുമായി ബന്ധപ്പെട്ടിട്ട് മാത്രമേ ഇവിടെ രജിസ്ട്രേഷൻ നൽകാവു. രജിസ്ട്രേഷർ ഉള്ളവർക്ക് മാത്രമേ താമസ സൗകര്യം നൽകുന്നുള്ളൂവെന്ന് ലോക്കൽ പോലീസ് ഉറപ്പു വരുത്തണമെന്നും ജനകീയ പ്രതികരണവേദി പറഞ്ഞു.
കേരള പോലീസിൻ്റെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രം വീടും സ്ഥലവും വാടകയ്ക്കു കൊടുക്കുക്കുക. അന്യ സംസ്ഥാനത്ത് നിന്നും എത്തുന്നവരിൽ 10 ശതമാനത്തോളം തൊഴിലാളികളാണ് ക്രിമിനൽ സ്വഭാവം ഉള്ളവരും, മയക്കുമരുന്നിനും അടിമകളുമായവരാണെന്നും ജനകീയ പ്രതികരണ വേദി പറഞ്ഞു.

കഴിഞ്ഞ ദിവസം ആലുവായിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂര പീഡനത്തിനിരയായി മരിച്ച അഞ്ചു വയസുകാരിക്ക് പെരുവയിൽ നടന്ന യോഗത്തിൽ ആദരാഞ്ജലിയർപ്പിച്ചു. സംസ്ഥാന കോർഡിനേറ്റർ രാജു തെക്കേക്കാലായിൽ, ജില്ലാ കോർഡിനേറ്റർ ബൈജു ചെത്തുകുന്നേൽ, ജയൻ മൂർക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *