വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തും. ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പുടിനെ കാണുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, കൂടിക്കാഴ്ചയുമായുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുടിനുമായി രണ്ടു മണിക്കൂറോളം ട്രംപ് ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ ധരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പുടിനെ ട്രംപ് ഫോണിൽ വിളിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെലൻസ്കി പറഞ്ഞു. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരേ പ്രവർത്തിക്കുമെന്നും സെലെന്‍സ്കി കൂട്ടിച്ചേർത്തു.ടോമാഹോക്ക് മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രെയ്നിൽനിന്നു തൊടുത്താൽ മോസ്കോയിലെത്താന് ശേഷിയുള്ളതും മാരകപ്രഹരമേൽപ്പിക്കാൻ ശക്തിയുള്ളതുമാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍. യുക്രെയ്ന് മിസൈൽ കൈമാറാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Related Posts
കേരളം പാടുന്നു ദേശത്തിനായ് കോഴിക്കോട്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ച് തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ വിവിധ സംഗീത കൂട്ടായ്മകളുടെ സഹകരണത്തോടെ ലോക റെക്കോർഡിനായി കോഴിക്കോട് പതിനായിരം ഗായകരെ…
പ്രിയമുള്ളവരെ ഈ വരുന്ന.10″8″2025 ഞായറാഴ്ച എന്റെ നാട് ചാരിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ജെ ഷംനാദ് മരണപ്പെട്ടു ഒരു വർഷം അദ്ദേഹത്തിന്റെ ആദരവസൂചകമായി അനുശോചന യോഗം. എന്റെ നാട്…
വീർ സവർക്കർ പുരസ്കാരം നിരസിച്ച് ശശി തരൂർ
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്ട് അവാർഡ് നിരസിച്ചു. പുരസ്കാരത്തിനായി തന്റെ പേര് ഉപയോഗിച്ചത് താനുമായി ആലോചിക്കുകയോ അനുവാദം…
