കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പല്ലിശ്ശേരി (67)അന്തരിച്ചു. 2006ലും 2011ലും കുന്നംകുളത്തെ എംഎൽഎയായിരുന്നു അദ്ദേഹം. വർഷങ്ങളായി പാർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. 1986 മുതൽ മുഴുവൻ സമയം രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു .84 ൽ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇൻകം ടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമൻ നായരുടെയും അമ്മിണിയമ്മയുടെയും മകനാണ് . ഭാര്യ ഇന്ദിര മക്കൾ അശ്വതി, അഖിൽ.ഇദ്ദേഹത്തിൻറെ സംസ്കാരം നാളെ നടത്തും.
സിപിഎം നേതാവും മുൻ എംഎൽഎയും ആയ ബാബു എം പല്ലിശ്ശേരി അന്തരിച്ചു
