ഖത്തര്‍ പ്രവാസി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു.

ദോഹ: ഖത്തറിലെ അൽ ദാർ ഇന്റർനാഷണൽ ട്രേഡിംഗ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന അനന്തു എം.എസ് (29) നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. കൊല്ലം ജില്ലയിലെ മുള്ളിക്കാട് വളവുപച്ച സ്വദേശിയായ മോഹനൻ പിള്ളയുടെയും സുമതിയുടെയും മകനാണ്. ആഗസ്റ്റ് 17-നാണ് അദ്ദേഹം അവധിക്കായി നാട്ടിലേക്ക് പോയത്. ബുള്ളറ്റിൽ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന അദ്ദേഹത്തെ എതിർദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തുവിന്റെ അകാല വിയോഗത്തിൽ ഖത്തറിലെ സുഹൃത്തുക്കൾ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *