തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിലെ വട്ടക്കല്ലിലാണ് അപകടം .സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടനെ വാഹനം നിർത്തി.അപകടത്തിൽപ്പെട്ടയാളുടെ തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന മറ്റൊരു വാഹനം മൃതശരീരത്തിലൂടെ വീണ്ടും കയറിയിറങ്ങുകയും ചെയ്തു.പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഇദ്ദേഹത്തെ ഇടിച്ച വാഹനം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു
അപകടം; അജ്ഞാതൻ മരിച്ചു, മൃതദ്ദേഹം മറ്റ് വാഹനങ്ങൾ കയറിയിറങ്ങി വികൃതമായ നിലയിൽ
