ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ
മോഹൻ റെഡ്ഡിയുടെ സഹോദരി വൈ
എസ് ശർമിള ജനുവരി നാലിന്തെ
കോൺഗ്രസിൽ ചേർന്നേക്കും. വൈ
എസ് ആർ തെലങ്കാന പാർട്ടിയുടെ
സ്ഥാപകയും പ്രസിഡൻറുമാണ് ശർമിള.
ഇന്ന് രാവിലെ 11 മണിക്ക് പാർട്ടി
നേതാക്കളുടെ യോഗം ശർമിള
വിളിച്ചിട്ടുണ്ട്. അതിൽ പാർട്ടി ലയനവും
ഭാവി പ്രവർത്തനങ്ങളും ചർച്ച
ചെയ്തേക്കും. ബിആർഎസ് ആധിപത്യം അവസാനിപ്പിച്ച്ങ്കാതെലങ്കാന നിയമസഭാ
ഞെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി
സീറ്റുകൾ തൂത്തുവാരിയതിന്ന
പിന്നാലെയാണ് ഈ നിർണായക
നീക്കം.യിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താൻ കോൺഗ്രസിന് പിന്തുണ നൽകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ഞ്ഞെടുപ്പിൽ മത്സരിക്കാനും ള വിസമ്മതിച്ചു.’കഴിഞ്ഞ 9 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും കെസിആർ പാലിച്ചിട്ടില്ല. അതുകൊണ്ട് കെസിആർ വീണ്ടും അധികാരത്തിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകൾ എന്ന നിലയിൽ കോൺഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55- ലധികം മണ്ഡലങ്ങളിൽ ഞാൻ കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ നിർണായകമാകും’, വൈഎസ് ശർമിള കൂട്ടിച്ചേർത്തു.