യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും അംഗരക്ഷകരുടെയും അതിക്രമത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ക്രിമിനലുകളെ കൊണ്ടുനടക്കുകയാണ്.
പൊലീസില്‍ അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെയാണ് കൊണ്ട് നടക്കുന്നത്. അവരാണ് ഈ അക്രമം നടത്തിയതെന്ന് വി ഡി സതീശൻ ആരോപിച്ചു. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി കസ്റ്റഡിയിലിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട്‌പോയ പൊലീസ് ക്രിമിനലുകളും കൂടി രൂക്ഷമായി ആക്രമിച്ചതെന്ന് വി ഡി സതീശന്‍ വിമർശിച്ചു.