ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴയിൽ മുങ്ങി

Breaking Sports

തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇടാൻ കഴിയാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം വേണ്ടെന്ന് വെക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു.

തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകള്‍ മങ്ങിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും മഴ വില്ലനായി. കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *