ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണു; യുവതിയുടെ കൈ അറ്റു

Breaking Kerala

കോട്ടയം: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ യുവതിയുടെ കൈ അറ്റുപോയി. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെയാണ് അപകടം നടന്നത്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ(20)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിനിടയിൽപ്പെട്ട് യുവതിയുടെ കൈ അറ്റു പോവുകയായിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച തീർത്ഥയുടെ അറ്റുപോയ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *