ഡോ.പി.ആർ ശാസ്ത്രി അനുസ്മരണവും അവാർഡ് ദാനവും നടത്തി

Kerala Local News

നോർത്ത് പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും എസ്.എൻ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളും ഡോ.പി.ആർ ശാസ്ത്രി അനുസ്മരണവും അവാർഡ് ദാനവും നടത്തി. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക അവാർഡ് നേടിയ പ്രമോദ് മാല്യങ്കരയെ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷനായി. പി.ആർ. ശാസ്ത്രിയുടെ ഫോട്ടോ അനാഛാദനം ചെയ്തു. എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പി.ടി.എ.പ്രസിഡന്റ് കെ.ബി സുഭാഷ്, പ്രിൻസിപ്പാൾ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ.ബിജു, കണ്ണൻ കൂട്ടുകാട്, ഡി. പ്രസന്നകുമാർ , വി.എൻ നാഗേഷ്, വി.പി.ഷാജി, ടി.എം ദിലീപ്, ടി.പി കണ്ണൻ, കെ.വി. സാഹി, പി.മോഹനൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *