കൊല്ലം: വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
മതിലിനും മണ്ണിനും അടിയിലായ ആമിനയെ അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അബ്ദുൽ ഗഫൂർ ആണ് ആമിനയുടെ ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന