കൽപ്പറ്റ: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് വയോധികന് പരിക്കേറ്റു. പനവല്ലി കാൽവരി എസ്റ്റേറ്റിലാണ് സംഭവം. വയോധികന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കൂളിവയൽ സ്വദേശി ബീരാനാണ് കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റത്. ബീരാനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കാരനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. ബീരാന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബീരാനും സഹായിയുമാണ് സ്റ്റേറ്റിലേക്ക് പോയത്. ഒപ്പം ഉണ്ടായിരുന്ന ആൾ ഒഴിഞ്ഞുമാറിയതിനാൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. വനത്തോട് ചേർന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.