കപ്പാലുവേങ്ങ: പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കപ്പാലുവേങ്ങ വാർഡിലുള്ള കണയങ്കവയൽ സബ് സെന്റർ ഉന്നത നിലവാരത്തിലേക്ക്.. നൂറ് കണക്കിന് ആളുകൾ ഗുണഭോക്താക്കളായി വരുന്ന ഈ പ്രദേശത്തു നിലവിൽ ഉണ്ടായിരുന്ന സബ് സെന്റർ നാഷണൽ ഹെൽത്ത് മിഷന്റെ അംഗീകാരത്തോടെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആയാണ് ഉയർത്തിയിരിക്കുന്നത്..8 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്..നിർമാണോദ്ഘാടന യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ എബിൻ കുഴിവേലിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ഡോമിന സജി ഉദ്ഘാടനം നിർവഹിച്ചു..പുതുതായി വെയ്റ്റിംഗ് ഏരിയ, ഭിന്നശേഷി ടോയ്ലറ്റ്, ഇമ്മ്യൂണൈസേഷൻ റൂം, ലാബ് എന്നീ സൗകര്യങ്ങൾ ആണ് നിർമിക്കുന്നത്… ഒട്ടേറെ ആളുകൾക്കു പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി നിലവിൽ വരുന്നതോടു കൂടി പ്രദേശത്തെ ആളുകൾക്കു കൃത്യമായ ആരോഗ്യ പരിപാലത്തിനു വേദി ഒരുങ്ങുമെന്നും പ്രാഥമിക ശുശ്രൂഷകൾ ഒരു ജീവനക്കാരിയുടെ മേൽനോട്ടത്തിൽ നൽകുമെന്നും മെഡിക്കൽ ഓഫീസർ ഡോ: ഷെറിൻ മരിയ അഗസ്റ്റിൻ പറഞ്ഞു, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് ബാബു, ജീവനക്കാരായ ഉമ, സൗമ്യ, മാലതി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പിഎസ് സെബാസ്റ്റ്യൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു…
വെൽനെസ് സെന്റർ നിർമാണോദ്ഘാടനം നടന്നു
