മാനന്തവാടി: വയനാട് മാനന്തവാടിക്കടുത്ത് പായോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ആണ് ഇറങ്ങിയത്.
ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി.
സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്.