വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരൻ നടത്തിയത് മനുഷ്യത്വ വിരുദ്ധവും ക്രൂരവുമായ പ്രസ്താവനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വി. മുരളീധരൻ്റേത് ഞെട്ടിക്കുന്ന പ്രസ്താവനയാണ്. മനുഷ്യത്വ വിരുദ്ധമായ ഒരാശയത്തിൻ്റെ പ്രസ്താവനയായി ഇതിനെ കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എന്താണെന്നും ബിജെപിയെ നയിക്കുന്ന RSS ൻ്റെ ദുഷ്ട മനസ്സ് എന്താണെന്നും വെളിവാക്കുന്ന പ്രസ്താവനയാണിത്. ഇത്രയും നീചമായ രീതിയിൽ പ്രസ്താവന നടത്തിയ വി. മുരളീധരൻ നിരുപാധികം മാപ്പു പറയണമെന്നും ഇക്കാര്യത്തിൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള സമൂഹത്തോട് മാപ്പു പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു