സിനിമാ കോണ്‍ക്ലേവ് തടയും: വി.ഡി സതീശൻ

Kerala

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോണ്‍ക്ലേവ് നടത്താൻ ശ്രമിച്ചാല്‍ തടയുമെന്നും വാർത്താസമ്മേളനത്തില്‍ പറഞ്ഞു. വേട്ടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഭാരതീയ ന്യായ സംഹിതയുടെ 199-ാം വകുപ്പ് വായിക്കണം. ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്.

ഡബ്ല്യു.സി.സിയും ധനമന്ത്രിയും പറഞ്ഞത് പ്രതിപക്ഷത്തിന്റെ അതേ നിലപാടാണ്. ഇരകള്‍ വീണ്ടും പരാതി നല്‍കണമെന്ന സർക്കാർ വാദം ധാർമ്മികമായും നിയമപരമായും തെറ്റാണ്. അന്വേഷണത്തിന് സീനിയർ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. മന്ത്രി ഗണേശ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *