മാസപ്പടി വിവാദം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസപ്പടി വിവാദം ഒത്തുതീർപ്പാകുമോ എന്നാണ് സംശയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏജൻസികൾ ഒത്തുതീർക്കുമോ എന്ന് ഭയമുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ അജണ്ട ഉണ്ടാക്കുകയാണ്. സംഘപരിവാറും കേരളത്തിലെ സിപിഐഎമ്മും തമ്മിൽ അവിഹിത ബന്ധമാണെന്നും വി ഡി സതീശൻ ആരോപിച്ചു.
മാസപ്പടി വിവാദം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
