വന്ദേഭാരത് എക്സ്പ്രസില്‍ പുക പടര്‍ന്ന സംഭവം : കാരണം വ്യക്തമാക്കി റെയിൽവേ

Breaking Kerala

തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസില്‍ പുക ഉയരാനുണ്ടായ കാരണം ശുചിമുറിയില്‍ പുകവലിച്ചതോ, വാതക ചോർച്ചയോ അല്ലെന്ന് വ്യക്തമാക്കി റെയില്‍വേ.C5 കോച്ചിലെ ശുചിമുറിയില്‍ ഘടിപ്പിച്ച എയറോസോള്‍ തരത്തിലുള്ള അഗ്നിശമന ഉപകരണം പ്രവർത്തനക്ഷമമായതാണ് പുകയ്ക്ക് കാരണം. ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് കൊണ്ടുപോയി നടത്തിയ സമഗ്രമായ പരിശോധനയിലാണ് കാരണം കണ്ടെത്തിയത്.

അമിതമായ ചൂട്/പുക കണ്ടെത്തുമ്ബോള്‍ സ്വയമേവ സജീവമാക്കാൻ രൂപകല്‍പ്പന ചെയ്ത അഗ്നിശമന ഉപകരണമായിരുന്നു അത്. ശുചിമുറിയില്‍ പുകയുടെയോ ചൂടിൻ്റെയോ സാന്നിധ്യത്തിലാണ് ഈ സജീവമാക്കല്‍ സംഭവിക്കുന്നത്. എന്നാല്‍ ക്ലീനിംഗ് സ്റ്റാഫുകളില്‍ ഒരാള്‍ അശ്രദ്ധമായി ഉപകരണത്തിന്റെ സേഫ്റ്റി ക്യാച്ച്‌ വലിച്ചതാണ് ഉപകരണം സജീവമാക്കുന്നതിലേക്ക് നയിച്ചതെന്ന് റെയില്‍വേ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിലെ സി 5 കോച്ചില്‍ പുക ഉയർന്നത്. ഇതിനു പിന്നാലെ 23 മിനിറ്റോളം ട്രെയിൻ നിർത്തി വച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *