അമ്മയാകാന്‍ ഒരുങ്ങി ദീപിക; സന്തോഷം പങ്കുവച്ച് താര ദമ്പതികള്‍

Cinema

സന്തോഷ വാർത്ത പങ്കുവച്ച്‌ ബോളിവുഡ് താരദമ്ബതികളായ ദീപിക പദുകോണും രണ്‍വീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട് അറിയിച്ചത്.വരുന്ന സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്ബതികള്‍ പറയുന്നു. ദീപികയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റർ’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദർശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈൻ’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍. ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യായിരുന്നു രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘സിംഗം എഗൈനി’ലും രണ്‍വീർ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടി ഗർഭിണിയാണെന്ന അഭ്യൂഹങ്ങള്‍ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സില്‍ താരം സാരിയില്‍ ആയിരുന്നു എത്തിയത്, അന്ന് മുതല്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

ശ്രേയ ഘോഷാല്‍, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, കൃതി സനണ്‍, വരുണ്‍ ധവാൻ, അനുപം ഖേർ, രാകുല്‍ പ്രീത്, പ്രീതി സിന്റ, സോനം കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി താരങ്ങള്‍ ബോളിവുഡിലെ താരദമ്ബതികള്‍ക്ക് ആശംസയറിയിച്ച്‌ രംഗത്തെത്തി.

2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റയും വിവാഹം. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *