പ്രകൃതിസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന രീതിയില്‍ നടത്തുന്ന പ്രവര്ത്തതനങ്ങള് വിലയിരുത്തി ജില്ലാടിസ്ഥാനത്തില്‍ വനം വകുപ്പ് നല്കുന്ന 2024-25 വര്‍ഷത്തെ വനമിത്ര അവാര്‍ഡുകള്‍ വനം മന്ത്രി എ കെ ശശീന്ദ്രന് പ്രഖ്യാപിച്ചു. 25,000/ രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പ്രസ്തുത പുരസ്കാരം. ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ കര്‍ഷകര്‍ എന്നിവര്‍ക്കാണ് പുരസ്ക്കാരം.
ഓരോ ജില്ലയിലും ഒരു വര്‍ഷം ഒരു അവാര്‍ഡ് മാത്രമാണ് നല്കി വരുന്നത്. കാവ് സംരക്ഷണം, കണ്ടല്‍ക്കാട് സംരക്ഷണം, ഔഷധ സസ്യങ്ങളുടെ സംരക്ഷണവും – പരിപാലനവും, കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം മുതലായവ പ്രധാന പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു. ഓരോ വര്‍ഷവും വനമിത്ര അവാര്‍ഡിനായി ജില്ലാടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സംസ്ഥാനതല വിദഗ്ധ സമിതി വരെ പരിശോധിച്ചാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.