ഗുരുപൂജയും വൈദികയജ്ഞവും തുടങ്ങി

Kerala

വൈക്കം: മഹർഷി വേൾഡ്പീസ് മൂവ്മെന്റ് കേരള, മഹർഷി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ വിസ്ഡം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുപൂജയും വൈദികയജ്ഞവും തുടങ്ങി.
വൈക്കം ഉദയനാപുരം ചാത്തൻകുടി ഇല്ലത്തു നടന്ന ചടങ്ങുകൾക്ക് ശബരിമല- ആറ്റുകാൽ മുൻ മേൽശാന്തി എൻ.നീലകണ്ഠൻ നമ്പൂതിരി, മഹർഷി ഫൗണ്ടേഷൻ ചെയർമാൻ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി എസ്.മധുസൂദനൻ പോറ്റി, സതീശൻ പോറ്റി, കോട്ടയം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മഹർഷി വേൾഡ് പീസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഡിബിൻ.വി. രാജൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ദൈവജ്ഞതിലകം വി.വി.മുരളീധര വാര്യർ കല്യാശ്ശേരി, ഫൗണ്ടേഷൻ ഭാരവാഹികളായ അജിത് കണിപറമ്പിൽ, ആർ.സത്യൻ വൈക്കം, മനോജ്. ബി.നായർ ഉഴവൂർ, ശ്യാംബാബു വെള്ളിക്കോത്ത് എന്നിവർ നേതൃത്വം നൽകി.
15 നു രാവിലെ തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ വച്ചുനമസ്കാര ചടങ്ങുകൾ നടത്തും. ഉച്ചയ്ക്ക് 12.30 ന് ചേരുന്ന വിചാരസഭയിൽ മഹർഷി മഹേഷ് യോഗി വേദിക് വിശ്വവിദ്യാലയം ചാൻസിലറും മഹർഷി വിദ്യാമന്ദിർ സ്കൂൾ ഗ്രൂപ്പ് ചെയർമാനും ആയ ബ്രഹ്മചാരി ഗിരീഷ്‌ജി സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *