വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ : മലപ്പുറത്ത് കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനത്തിന് നിയന്ത്രണം

Breaking Kerala

മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ഔട്ട്‌ ബ്രേക്ക്‌ സ്ഥിരീകരിച്ചതിനെത്തുടർന്ന് കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചു.പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനമാണ് നിയന്ത്രിച്ചിരുന്നത്.

കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലർത്തണമെന്നും കൂടുതല്‍ ജാഗ്രത നിർദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപിക്കണം എന്ന കർശന നിർദ്ദേശവും ഡിഎംഒ ആർ രേണുക നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *