വൈക്കം: ബഷീർ സ്നേഹത്തിൻ്റെയും ദയയുടെയും കാരുണ്യത്തിൻ്റെയും സന്ദേശമാണ് സാഹിത്യത്തിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന് നാടക – സിനിമ സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ പറഞ്ഞ്. പരസ്പര വിശ്വാസത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മാത്രമേ ഇന്നത്തെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനാവുകയുള്ളു എന്ന് ബഷീർ കരുതിയിരുന്നു എന്ന് പ്രമോദ് അഭിപ്രായപ്പെട്ടു. മനുഷ്യനന്മയാണ് സഷീർ സാഹിത്യത്തിൻ്റെ സാരതത്ത്വം അദ്ദേഹം തുടർന്ന്. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിൻ്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തിയ ഗാന്ധിജിയും ബഷീറും വൈക്കം സത്യഗ്രഹവും എന്ന സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രമോദ് പയ്യന്നൂർ. സമിതി വൈസ് ചെയർ മാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ച് . കേരള ശ്രീ പുരസ്കാരം ലഭിച്ച കാൻസർ രോഗ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗധരനെ ചടങ്ങിൽ ആദരിച്ച് . വൈക്കം മുഹമ്മദ് ബഷിറിൻ്റെ മകൻ അനിസ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. ബഷീർ സാഹിത്യോത്സവം അഡ്വ.കെ. സുരേഷ് കുറുപ്പ് ഉത്ഘാടനം ചെയ്തു. ശ്രീജ അനിൽകുമാറിൻ്റെ കവിത സമഹാരം സി.കെ. ആശ എം.എൽ.എ പ്രകാശനം ചെയ്യത്. മോഹൻ.ഡി. ബാബു, എം.ഡി. ബാബുരാജ്, പി.ജി. ഷാജിമോൻ, ഡോ. യു ഷംല ,രത്ന ശ്രീ അയ്യർ, മനോജ്.ഡി. വൈക്കം, ഡോ. എസ്. പ്രീതൻ, പി.ജി. തങ്കമ്മ, സി. ജി.ഗിരിജൻ ആചാരി, അബ്ദുൾ ആപ്പാം ഞ്ചിറ, കെ.എം.ഷാജഹാൻ, മോഹൻദാസ് ഗ്യാലക്സി, എ. ശ്രി കല,ബഷിർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദിജ എന്നിവർ പ്രസംഗിച്ച്. ഉച്ചയ്ക്ക് നടന്ന കവി സദസ്സ് നോവലിസ്റ്റ് അരവിന്ദൻ കെ.എസ്. മംഗലം ഉത്ഘാടനം ചെയ്തു. നാഗെഷ് ബാബു അദ്ധ്യക്ഷത വഹിച്ച്
മനുഷ്യനന്മയാണ് ബഷീർ സാഹിത്യം – ഡോ. പ്രമോദ് പയ്യന്നൂർ
