‘നിയന്ത്രിത വേട്ടയാടലിന് നയം വേണം’; പിവി അൻവർ സുപ്രീംകോടതിയിൽ

Breaking Kerala

കൽപ്പറ്റ: വന്യജീവികളെ നിയന്ത്രിക്കാൻ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് പി വി അൻവർ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. നയരൂപീകരണത്തിന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.കേരളത്തിൽ വന്യജീവി ആക്രമണം തുടർക്കഥയായതോടെ, സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അൻവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ നിയന്ത്രിതമായ വേട്ടയാടൽ അനുവദിച്ചിട്ടുണ്ട്. അതുപോലെ, വന്യജീവി ആക്രമണം തടയാനായി നിയന്ത്രിതമായ വേട്ടയാടലിന് നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *