തിരുവനന്തപുരം: പൂവാറില്‍ സഹോദരിമാരായ കുട്ടികള്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈനികൻ അറസ്റ്റിൽ.പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.
പൂവാര്‍ സ്വദേശി 56കാരനായ ഷാജി ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.
മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍ നടപടികൾ സ്വീകരിക്കും.