രാജ്യത്ത് 2025 ഒക്ടോബര്‍ 1 മുതല്‍ എല്ലാ ട്രക്കുകളിലും ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കി

Breaking National

രാജ്യത്ത് നിര്‍മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബര്‍ 1 മുതല്‍ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകള്‍ക്കും 12 ടണ്ണിന് മുകളില്‍ ഭാരമുള്ള എൻ3 ട്രക്കുകള്‍ക്കുമാണ്.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍.

Leave a Reply

Your email address will not be published. Required fields are marked *