അഗര്‍ത്തല: ത്രിപുരയിലെ ഒരു സര്‍ക്കാര്‍ കോളേജിലെ സരസ്വതി പൂജാ ആഘോഷങ്ങള്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളുടെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്തി.ത്രിപുരയിലെ എബിവിപി യൂണിറ്റ് ജനറല്‍ സെക്രട്ടറി ദിബാകര്‍ ആചാര്യയാണ് സരസ്വതി ദേവിയെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
പരമ്ബരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കാത്ത വിഗ്രഹത്തിന്റെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയ എബിവിപി അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു, തുടര്‍ന്ന് ഇത് ബജ്രംഗ്ദളും ഏറ്റെടുത്തു. ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് വിഗ്രഹം നിര്‍മിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് ശില്‍പ്പത്തില്‍ സാരി ധരിപ്പിച്ചു. കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസെടുക്കണമെന്നും ബിജെപിയുടെ വിദ്യാര്‍ഥി സംഘടന ആവശ്യപ്പെട്ടു.
മതവികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഹിന്ദു ക്ഷേത്രങ്ങളിലെ പുരാതന ശില്‍പ്പങ്ങള്‍ നോക്കിയാണ് വിഗ്രഹം ഒരുക്കിയതെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു. പ്രതിഷേധത്തിന് പിന്നാലെ വിഗ്രഹം കോളേജ് അധികൃതര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി.
ഹിന്ദു ക്ഷേത്രങ്ങളില്‍ കാണുന്ന പരമ്ബരാഗത ശില്‍പരൂപങ്ങളുമായി ചേര്‍ന്നാണ് വിഗ്രഹമെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും കോളേജോ എബിവിപിയോ ബജ്റംഗ്ദളോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.