എല്ലാവരും തക്കാളിക്ക് പകരം നാരങ്ങാ കഴിക്കൂ; വില സ്വാഭാവികമായും കുറയുമെന്ന് യുപി മന്ത്രി

Breaking National

രാജ്യ വ്യാപകമായുണ്ടായ തക്കാളിയുടെ വില വര്‍ധനവിന് പരിഹാരവുമായി ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല രംഗത്തെത്തി . തക്കാളി കഴിക്കുന്നത് ആളുകളോട് നിര്‍ത്താനും വീടുകളില്‍ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല ഒരു നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഇതോടൊപ്പം തന്നെ തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാല്‍ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു. അതേസമയം, തക്കാളി വില വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ മാര്‍ഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതോടെ വിലക്കയറ്റം നിയന്ത്രണവിധേയമാവുമെന്നാണ് രാജ്യസഭയെ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ അറിയിച്ചത്. ഇപ്പോൾ ഒരു കിലോ തക്കാളിക്ക് 120 രൂപയ്ക്ക് മുകളിലാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ വില.

Leave a Reply

Your email address will not be published. Required fields are marked *