യാത്രക്കാര്‍ പണം നല്‍കാത്തതിനാല്‍ ട്രെയിനില്‍ പാമ്ബുകളെ തുറന്നുവിട്ട് പാമ്ബാട്ടികള്‍

Local News National

കൊല്‍ക്കത്ത> ഓടുന്ന ട്രെയിനില്‍ പാമ്ബുകളെ തുറന്ന് വിട്ട് പാമ്ബാട്ടികളുടെ ഗുണ്ടായിസം. ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ചമ്ബല്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് സംഭവം. യാത്രക്കാരോട് ആവശ്യപ്പെട്ട സംഭാവന നല്‍കാത്തതിനെ തുടര്‍ന്നാണ് പാമ്ബാട്ടികള്‍ പാമ്ബുകളെ കൂടയില്‍നിന്നു തുറന്നുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിഭ്രാന്തരായ യാത്രക്കാര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് പാമ്ബാട്ടികള്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *