കോഴിക്കോട് : തൃശൂരില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ദൗത്യം ഏറ്റെടുക്കുന്നുവെന്ന് എംപി കെ മുരളീധരന്. നാളെ മുതല്‍ പ്രചരണം തുടങ്ങുമെന്നും, നല്ല പേരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു എന്നും മുരളീധരന് വ്യക്തമാക്കി.അതേസമയം ബിജെപിയെ തൃശൂരില്‍ എല്ലായിടത്തും മൂന്നാം സ്ഥാനത്ത് എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ നയം എന്നും മുരളീധരന് പറഞ്ഞു.
ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാന്‍ കഴിയില്ല. ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരില്‍ മത്സരിക്കും. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നില്‍ നിര്‍ത്തിയാല്‍ അത്രയും പണി കുറയുമെന്നും മുരളീധരന് പരിഹസിച്ചു.