അമരാവതി: തക്കാളി ആന്ധ്രയിലെ ഒരു കര്‍ഷകനെക്കൂടി കോടീശ്വരനാക്കി. വെറും 45 ദിവസം കൊണ്ട് 4 കോടി രൂപയാണ് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കര്‍ഷകന്‍ നേടിയത്. ഏപ്രില്‍ ആദ്യ വാരമാണ് തന്റെ 22 ഏക്കര്‍ കൃഷിയിടത്തില്‍ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂണ്‍ അവസാനത്തോടെ വിളവെടുത്തു. കര്‍ണാടകയിലെ കോലാര്‍ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികള്‍ വിറ്റത്.
15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്. ആകെ കൃഷി ചെയ്യാന്‍ ചെലവായത് ഒരു കോടി രൂപയാണ് എന്ന് ചന്ദ്രമൗലി പറയുന്നു. നാല് കോടി രൂപ ആകെ ലഭിച്ചു. അപ്പോള്‍ ലാഭം 3 കോടി രൂപയാണെന്നും ചന്ദ്രമൗലി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.