ഡല്‍ഹി: കടുവയുടെ ആക്രമണത്തില്‍ 62 കാരിയായ സ്ത്രീക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വിലാണ് സംഭവം. ദിയോറി ഗ്രാമത്തിലെ താമസക്കാരിയായ യുവതി വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായതെന്ന് വനപാലകന്‍ മുകേഷ് കുമാര്‍ അഹിര്‍വാര്‍ പറഞ്ഞു.
ബിടിആറിന്റെ മാന്‍പൂര്‍ റേഞ്ചിന്റെ പരിസരത്ത് വനവിഭവങ്ങള്‍ ശേഖരിക്കുന്ന മറ്റ് ആളുകള്‍ ശബ്ദം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കടുവ സ്ഥലത്ത് നിന്ന് ഓടിപ്പോയതായി അദ്ദേഹം പറഞ്ഞു. വയോധികയെ ആദ്യം മാന്‍പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു, നില ഗുരുതരമായതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി ഷഹ്ദോലിലേക്ക് മാറ്റി, അഹിര്‍വാര്‍ കൂട്ടിച്ചേര്‍ത്തു.