തലയോലപ്പറമ്പ് : പണക്കാരനെന്നോ പാവപ്പെട്ടവനൊന്നോ വ്യത്യാസമില്ലാതെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഭാഷയെന്നും, ഭാഷയുള്ളിടത്തോളം കാലം ബഷീർ നിലനിൽക്കുമെന്നും ബഷീർ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ തലയോലപറമ്പ് ഫെഡറൽ നിലയത്തിൽ നടത്തിയ ചടങ്ങിൽ അദ്ധ്യക്ഷത പ്രസംഗം നടത്തിയ പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ പറഞ്ഞ്. സ്വന്തം ജീവിതം കൊണ്ട് വലിയ സാംസ്കാരിക മാതൃകയാണ് ബഷീർ നമ്മുക്കായി നൽകിയതൊന്നും അദ്ദേഹം പറഞ്ഞ്.
ഇതര മതക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവരാണ് മലയാളികൾ എന്ന സന്ദേശമാണ് ബഷീർ കഥപാത്രങ്ങൾ നൽകിയതെന്ന് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും മായ ഡോ. പോൾ മണലിൽ ബഷീർ സ്മരണ നടത്തി അഭിപ്രായ പ്പെട്ടു.
ബഷീർ ബാല്യകാലസഖി പുരസ്കാരം കവിയും ഗാനരചിയതാവുമായ ശ്രീകുമാരൻ തമ്പി യ്ക്ക് വേണ്ടി ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ് ഏറ്റുവാങ്ങി. ബഷീർ അമ്മ മലയാളം പുരസ്കാരം പത്തനാപുരം ഗാന്ധി ഭവൻ പ്രസിഡന്റ് ഡോ. പുനലൂർ സോമരാജന് കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമ ഭദ്രൻ നൽകി ആദരിച്ച് .
ലളിതാകല അക്കാദമി പുരസ്കാര ജേതാവ് മനോജ്.ഡി. വൈക്കം, യുവ ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തി എന്നിവരെ ആദരിച്ചു.
ഫെഡറൽ ബാങ്ക് സീനിയർ മാനേജർ അക്ഷയ് എസ്. പുളിമൂട്ടിൽ, ഡോ.എസ്. ലാലി മോൾ, മോഹൻ.ഡി.ബാബു, എം.ഡി.ബാബുരാജ്, ഡോ. യു ഷംല , ഡോ. വി.ടി. ജലജ കുമാരി, ഡോ.അംബിക. എ. നായർ ,എം.കെ.ഷിബു, സുധാംശു , ഡോ.എസ്. പ്രീതൻ, കെ.എം.ഷാജഹാൻ, സി.ജി. ഗിരിജൻ, മോഹൻ ദാസ് ഗ്യാലക്സി അബ്ദുൾ ആ പ്പാം ഞ്ചിറ, കുമാരി കരുണാകരൻ, രേണു പ്രകാശ്,പി.ജി. ഷാജി മോൻ എന്നിവർ പ്രസംഗിച്ച് ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, പാത്തുക്കുട്ടി, ആരിഫ, ഖദിജ, സുബൈദ എന്നിവർ പങ്കെടുത്തു.