തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതേ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലുള്ള സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയു, വെന്റിലേറ്റര്‍ ഫീസ് ഉയർത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റെല്ലാവരും ഫീസ് അടയ്ക്കണമെന്നും ഐസിയുവിന് 500, വെന്റിലേറ്ററിന് 1000 എന്നിങ്ങനെ ഫീസ് ഈടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.