സംസ്ഥാനത്തെ അതിതീവ്ര മഴയ്ക്ക് ഇന്ന് ശമനമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Breaking Kerala

കേരളത്തില്‍ കാലവർഷം ശക്തമായതോടെ മഴ കെടുതികളും രൂക്ഷമായിരിക്കുകയാണ് . പ്രളയ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോയെന്ന ആശങ്കകള്‍ പോലും ഇതിനോടകം ചില ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ഇപ്പോൾ കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്.

ഇപ്പോൾ ലഭിക്കുന്ന അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്. ഇനിവരുന്ന ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തില്‍ കേരളത്തില്‍ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നു.

അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാളെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *