തെക്കേച്ചെങ്ങളം ഭഗവതിക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും വൃശ്ചികം ഒന്നായ നവംബർ 16 ശനിയാഴ്ച

Uncategorized

തിരുവാർപ്പ് : കുമാരനല്ലൂർ ഊരാൺമാ ദേവസ്വം കീഴൂട്ട് ക്ഷേത്രമായ തെക്കേച്ചെങ്ങളം ഭഗവതിക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും വൃശ്ചികം ഒന്നായ നവംബർ 16 ശനിയാഴ്ച നടക്കും. വെങ്കലത്തിൽ നിർമ്മിച്ച അങ്കി, ചതുർബാഹു സ്വരൂപത്തിലുള്ളതാണ്. 13 കിലോഗ്രാം തൂക്കവും മൂന്നടി ഉയരവുമുള്ള അങ്കി കുമാരനല്ലൂർ ദേവിയുടെ പ്രതിരൂപമാണ്. പ്രശസ്ത ശില്പി മോനിപ്പള്ളി ഹരികൃഷ്ണനാണ് അങ്കി നിർമ്മിച്ചത്. ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അങ്കിസമർപ്പണത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം, മേൽശാന്തി മുട്ടത്ത് മന സുമേഷ് നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്നതിനാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി പൊങ്കാല സമർപ്പണവും നടക്കും. അങ്കി സമർപ്പണം രാവിലെ ഏഴിന് നടക്കും. തുടർന്ന് പൊങ്കാല അടുപ്പിൽ അഗ്നി പ്രോജ്വലനം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. 300 പൊങ്കാലകളാണ് ദേവിയ്ക്കു മുന്നിൽ സമർപ്പിക്കുന്നത്. രാവിലെ ഒൻപതിന് പൊങ്കാല സമർപ്പണം നടക്കും. പൊങ്കാല ചടങ്ങുകളുടെ സമയത്ത് ദുർഭാ ഭജൻസിന്റെ ഭജനയും നടക്കും. പൊങ്കാലയുടെ ഭാഗമായി ക്ഷേത്രത്തിൽ ആയിരം പേർക്കുള്ള മഹാപ്രസാദമൂട്ടും നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ജനറൽ കൺവീനർ ഉണ്ണികൃഷ്ണൻ വലിയ പുല്ലാട്ട്, കൺവീനർ സുമേഷ് പഴയമഠം എന്നിവർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *