ഏബിൾ. സി. അലക്സ്
കോതമംഗലം: കാനന ഭംഗികൊണ്ടും പക്ഷികളുടെ വിഹാര കേന്ദ്രവുമായ കോതമംഗലം തട്ടേക്കാടിൽ മയിലുകളുടെ പീലിവിടർത്തിയുള്ള നൃത്തം വിനോദ സഞ്ചാരികൾക്കും പ്രദേശ വാസികൾക്കും ഹരമായി മാറുന്നു . കഴിഞ്ഞ ദിവസം ഐഷാസ് ബസിന്റെ മുന്നിലാണ് മയിൽ നൃത്തം വച്ചത്. ഇത് ബസ് യാത്രക്കാർക്കും, സഞ്ചരികൾക്കും കൗതുകക്കാഴ്ചയായി.കാടിറങ്ങിയ മയിൽ ഇപ്പോൾ നാട്ടുകാരുടെ ഇഷ്ടപാ ത്രമാണ്.
തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേതത്തിൽ വന്നുചേർന്ന മൂന്ന് മയിലുകൾ സങ്കേതം വിട്ടാൽ തട്ടേക്കാട് ക്ഷേത്രത്തിനും പാലത്തി ന്റെ ഭാഗത്തുമാണ് വിഹരിക്കുന്നത്. രണ്ട് ആൺമയിലും ഒരു പെൺമയിലുമാണുള്ളത്.
ഇണങ്ങിത്തുടങ്ങിയ ആൺ മയിലുകളാകട്ടെ ആളുകളെ കണ്ടാൽ പീലിവിടർത്തി ചുവടു
കൾ വെച്ച് ആട്ടവും തുടങ്ങും. സാധാരണഗതിയിൽ ഇണചേരൽ സമയത്ത് ഇണയെ ആകർ ഷിക്കാനാണ് മയിൽ പീലിവിടർത്തുന്നതും ആടുന്നതും.
തൊട്ടാലോ തലോടിയാലോ യാതൊരു പരിഭവുമില്ലാതെ നിന്നുകൊടുക്കുന്ന മയിലുകൾ കൊ ച്ചുകുട്ടികളുടെ വരെ കൂട്ടുകാരായി മാറി. മയിലിനെ തൊട്ടുതലോ ടാനും ചിത്രം പകർത്താനും കുട്ടികളും സ്ത്രീകളും അടക്കം ഉള്ളവരു ടെ തിരക്കാണ്. ബസ് ഉൾപ്പെടെ വിവിധ വാഹനത്തിൽ പോകുന്നവർ മയിലിനെ കണ്ടാൽ നിർത്തി സെൽഫിയും ചിത്രം പകർത്തുന്നതും വഴിയോരക്കാഴ്ചയാണ്.