കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്ത് തീപിടുത്തം. സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. സരോജ്,കാബ്രോ എന്നീ ബേക്കറികളിലാണ് ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്ത് തീപിടുത്തം
