തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു തേയിലത്തൊഴിലാളികൾ മരിച്ചു; 2 പേരുടെ നില അതീവ ഗുരുതരം

Breaking Kerala

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. മക്കിമ ല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു.ആശുപത്രിയിലേക്ക് അധികൃതർ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, എങ്ങനെയാണ് അപകടം നടന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. ജീപ്പ് അമിതവേഗതയിലായിരുന്നോ എന്നും അറിയില്ല. തലപ്പുഴ മേഖല തേയില്ലത്തോട്ടങ്ങളുള്ള മേഖലയാണ്. ഒരുപാട് പേർ ഇവിടങ്ങളിൽ ജോലിചെയ്ത് വരുന്നുണ്ട്. അത്തരത്തിലുള്ള തൊഴിലാളികളാണ് അപകടത്തിൽ പെട്ടിട്ടുള്ളത്. അതേസമയം, വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്.
പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *